ചമൽ : നിർമ്മല യു.പി. സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഫോക് ലോർ അവാർഡ് ജേതാവും സംഗീത അധ്യാപകനുമായ : പ്രേമൻ ചേളന്നൂർ നിർവഹിച്ചു.
പി.ടി.എ. വൈസ് പ്രസിഡന്റ് നൂറുദ്ദീൻ പി അധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ പ്രധാനധ്യാപിക: ജിസ്ന ജോസ് സ്വാഗതം പറഞ്ഞു. വിദ്യാർഥികളുടെ കലാസാഹിത്യ മികവുകളെ കണ്ടെത്തുന്നതിനുള്ള ഏറ്റവും നല്ല വേദിയാണ് വിദ്യാരംഗം കലാസാഹിത്യ വേദിയെന്ന് ഉദ്ഘാടകൻ കുട്ടികളെ ഉദ്ബോധിപ്പിച്ചു. വിദ്യാർത്ഥികളുടെ കവിതാ സമാഹാരം *വിസ്മയച്ചെപ്പ്* ശ്രീ: പ്രേമൻ ചേളന്നൂർ പ്രകാശനം ചെയ്തു. ഉറുദു വായന പ്രോത്സാഹിപ്പിക്കുന്നതിനായി 10 ലൈബ്രറി പുസ്തകങ്ങൾ ഉറുദു ക്ലബ് അംഗങ്ങൾ ഹെഡ്മിസ്ട്രസ് ജിസ്ന ജോസിന് കൈമാറി. കാര്യപരിപാടികൾക്ക് വിനോദിനി ടീച്ചർ നന്ദി പറഞ്ഞു