മലപ്പുറം:തിരൂരങ്ങാടി മുൻസിപ്പാലിറ്റിയുടെ പരിധിയിൽ കക്കാട് കരുമ്പിൽ ചെറുമുക്ക് റോഡിൽ സ്ഥിതി ചെയ്യുന്ന സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. മൃതദേഹം തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലിൽ നിന്നും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിലേക്ക് മാറ്റി. ചെറുമുക്ക് സ്വദേശിയായ അമരേരി മുഹമ്മദിന്റെ മകൻ സാദിഖ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.