കോഴിക്കോട് :വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിൽ. തേഞ്ഞിപ്പാലം ചേലേമ്പ്ര സ്വദേശി ചക്കുമാട്ടുകുന്ന് വീട്ടിൽ സിയാദ് (42) ആണ് പിടിയിലായത്. ചേലേമ്പ്ര മാട്ടിൽ എന്ന സ്ഥലത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.680 കിലോഗ്രാം കഞ്ചാവും ഇലക്ട്രോണിക് ത്രാസുകളും അടക്കമുള്ളവ സിയാദിൽ നിന്നും പിടിച്ചെടുത്തു. കൊണ്ടോട്ടി, ഫറൂഖ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ ലഹരി കടത്ത് കേസുകളും വിവിധ സ്റ്റേഷനുകളിലായി മോഷണ കേസുകളും നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.