മലയമ്മ:വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി മലയമ്മ എയുപി സ്കൂളിൽ പാർലമെൻറ് മോഡൽ തിരഞ്ഞെടുപ്പ് നടത്തി.ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിലൂടെ ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം, വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ, നാമനിർദ്ദേശപത്രിക സമർപ്പണം,പെരുമാറ്റച്ചട്ടം,സൂക്ഷ്മപരിശോധന,ചിഹ്നം അനുവദിക്കൽ,മീറ്റ് ദി കാൻഡിഡേറ്റ്,ഇലക്ഷൻ പ്രചരണം,പോളിംഗ് ബൂത്ത്(രണ്ട്),പ്രിസൈഡിങ് ഓഫീസർമാർ,പോളിംഗ് ഓഫീസർമാർ,ബൂത്ത് ഏജൻ്റ് ,വോട്ടെടുപ്പ്,വോട്ടെണ്ണൽ കേന്ദ്രങ്ങൾ,തുടങ്ങി പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ ചട്ടങ്ങളും പാലിച്ച് നടത്തിയ
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. ആവേശകരമായ തെരഞ്ഞെടുപ്പിൽ
അഹമ്മദ് ഹാദി പി സ്കൂൾ ലീഡറായും ശിഫ ഡാനിയ ഡി കെ ഡെപ്യൂട്ടി ' ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു. ഹെഡ്മിനിസ്ട്രസ് ഷീബ വി വിജയികളെ പ്രഖ്യാപിച്ചു.
റാഷിഖ് , സിറാജ്, ഫാരിസ്,ജിൽസു , സിസി.പി സി, അബ്ദുൾ റസാഖ് , അനൂപ്, അഭിനവ് ,JRC, സ്കൗട്ട് അംഗങ്ങൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുട്ടികൾ വിജയാഹ്ലാദ പ്രകടനം നടത്തി.