വയനാട്: വനിതാ പൊലീസുകാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ വയോധികനെ മൈസൂരിൽ നിന്ന് പിടികൂടി. മൊട്ടുസൂചി എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഇയാൾ വനിതാ സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തുകയായിരുന്നു. ബത്തേരി മൂലങ്കാവ് സ്വദേശി മാനു എന്ന അഹമ്മദിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.