നരിക്കുനി:കൊട്ടയോട്ട്താഴം സ്വദേശിയെ വിദ്യാർഥിനികൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് പോക്സോ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പ് നൽകി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്,
കഴിഞ്ഞ ദിവസം രാവിലെ വിട്ടിൽ നിന്ന് സ്കൂളിലേക്ക് പോവുകയായിരുന്ന രണ്ട് വിദ്യാർഥിനികളെ നരിക്കുനി പടനിലം റൂട്ടിലെ ബസിൽ വച്ച് യാത്രക്കാരനായ പ്രതി ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു.
കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ, സബ്ഇൻസ്പെക്ടർ നിധിൻ, എസ്.സി.പി .ഒ വിപിൻ എന്നിവർ ചേർന്ന് പ്രതിയുടെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന് മുൻപും പോക്സോ കേസുകളിൽ പ്രതിയായി ജയിൽ വാസം അനുഭവിച്ചിട്ടുണ്ടെങ്കിലും പ്രദേശത്തെ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയോടെ പുറത്തിറങ്ങുകയായിരുന്നു, എന്നാൽ വീണ്ടും പ്രതിയായതോടെ അത്തരം രാഷ്ട്രീയ നേതാക്കൾക്ക് താക്കീതും മുന്നറിയിപ്പും നൽകിയാണ് പ്രദേശങ്ങളിൽ ഫ്ലക്സ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത് ,
ഒരുവട്ടം അബദ്ധം, ഇരുവട്ടം തെറ്റ് , പലവട്ടം...?
ഇനിയും അകറ്റി നിർത്തിയില്ലെങ്കിൽ അടുത്തത് നിങ്ങളുടെ മക്കളുടെ നേരെയും ആവാം
പോക്സോ പ്രതിയെയും അവന് സംരക്ഷണം നൽകുന്നവരെയും അകറ്റി നിർത്തുക
എന്നിങ്ങനെയാണ് പൊതുജന താൽപര്യാർത്ഥം നാട്ടുകാർ എന്ന ലേബലിൽ ഉള്ള ബാനറിൽ ഉള്ളത്,
ഏതായിരുന്നാലും നിരന്തരമായി പോക്സോ കേസുകൾ ആവർത്തിക്കുന്ന പ്രതിയെയും അവരെ സംരക്ഷിക്കുന്നവരെയും ഒറ്റപ്പെടുത്താനാണ് പൊതുസമൂഹത്തിന്റെ തീരുമാനം