താമരശ്ശേരി: സ്വകാര്യ ബസ്സുകളുടെ സംസ്ഥാന പണിമുടക്ക് സാരമായി ബാധിക്കാൻ ഇടയുള്ള താമരശ്ശേരി- കൊയിലാണ്ടി റൂട്ടിൽ രാവിലെ 6 മണി മുതൽ ഒരോ അര മണിക്കൂർ ഇടവിട്ട് കെ എസ്ആർ ടി സി ബസ്സുകൾ സർവ്വീസ് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തിരിച്ച് കൊയിലാണ്ടിയിൽ നിന്നും രാവിലെ 6 മണിക്ക് താമരശ്ശേരി വഴി പാലക്കാട്ടേക്ക് പോകുന്ന ബസ്സ് മുതൽ അര മണിക്കൂർ ഇടവിട്ട് താമരശ്ശേരിയിലേക്കും കെ എസ് ആർ ടി സി സർവ്വീസ് നടത്തും.