ഉള്ളിയേരി:മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ബദലിന്റേയും ദലിത് -പിന്നാക്ക- ആദിവാസി- ന്യൂനപക്ഷ- സാമൂഹ്യ നീതിയുടെയുംദാർശനികപരവും
പ്രായോഗികപരവുമായ
മാർഗ്ഗരേഖകളുടെശില്പികളും സമ്പൂർണ്ണവിപ്ലവകാരികളുമായ
ജെ..പി.യും-ഡോ:ലോഹ്യയും
മുലായം സിംഗ് -യാദവും
ഇന്ത്യൻ ജനതക്ക് ലഭിച്ച മഹത്തായ പുണ്യജന്മങ്ങളാണെന്നും
അവർകൈമാറിയ രാഷ്ട്രിയ സാമൂഹ്യ ദർശനം ഇക്കാലത്തേയും ഇന്ത്യനവസ്ഥയിലെ .ഭരണകൂട
ഭീകരതയേയുംവർഗ്ഗീയതയടക്ക
മുളള ജന -ജീവ ജാലവിരുദ്ധ നടപടി കളെപ്രതിരോധിക്കാനും അവയെ കീഴ്പ്പെടുത്താനുമുള്ള. യഥാർതഥ പോർച്ചട്ടകളാണെന്നും ഇവരെ മാർഗ്ഗദർശകരായി സ്വീകരിച്ച സ:അഖിലേഷ് യാദവുംഅദ്ദേഹം നയിക്കുന്ന സമജ് വാദി പാർട്ടിയും ഭാവിഇന്ത്യയുടെഉറച്ചവാഗ്ദാനമാണെന്നുംസമാജ് വാദി പാർട്ടി സംസ്ഥാനവൈസ്പ്രസിഡണ്ടു
അഡ്വ:ഉമ്മർചേലക്കോട് പ്രസ്താവിച്ചു..
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡണ്ട് എം.അമ്മത് മാസ്റ്ററുടെ അധ്യക്ഷതയിൽ ഉള്ളിയേരി വ്യാപാരഭവനിൽ ചേർന്നജെ.പി- ലോഹ്യാ-മുലായംസിംഗ്-യാദവ്
അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡണ്ടു വി.എ.ലത്തീഫ് മാസ്റ്റർമുഖ്യ പ്രഭാഷണം നടത്തി
ജില്ലാ വൈസ് പ്രസിഡണ്ട്: ഭാസ്കരൻ പയ്യട, ജില്ലാ ട്രഷറർ കളത്തിൽ മുഹമ്മത് ഇഖ്ബാൽ, കുഞ്ഞായൻ കുട്ടി മാസ്റ്റർ,
സി.പി. ബാബു എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറിമാരായ പി.സന്തോഷ് കുമാർസ്വാഗതവും ഖയ്യും മാസ്റ്റർ ഉണ്ണികുളം
നന്ദിയും രേഖപ്പെടുത്തി --- I