ശിരോവസ്ത്ര വിലക്ക്: സെന്റ് റീത്താസ് സ്കൂളിന് ഗുരുതര വീഴ്ച;ശിരോവസ്ത്രം ധരിച്ച് പഠിക്കാൻ അനുമതി നൽകണം മന്ത്രി ശിവൻകുട്ടി

Oct. 14, 2025, 7:15 p.m.

തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ നിന്ന് പുറത്താക്കിയ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂൾ അധികൃതരുടെ നടപടി ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. ശിരോവസ്ത്രം ധരിച്ച് തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടിരുന്നു. വിദ്യാർഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം. വിദ്യാർഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പൂർണ്ണമായി പരിഹരിച്ച്, ഇതുസംബന്ധിച്ച റിപ്പോർട്ട് 2025 ഒക്ടോബർ 15ന് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കാൻ സ്കൂൾ പ്രിൻസിപ്പലിനും മാനേജർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർഥിക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.


MORE LATEST NEWSES
  • തദ്ദേശ തിരഞ്ഞെടുപ്പ്; ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ മത്സരിപ്പിക്കാൻ കോൺഗ്രസ്
  • കൊണ്ടോട്ടിയിൽ രണ്ട് പേർക്ക് മിന്നലേറ്റു
  • സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
  • ശബരിമല സ്വർണ്ണപ്പാളി വിവാദം; ദേവസ്വം ബോർഡ് അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാറിന് സസ്പെൻഷൻ
  • ഗസ്സയിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; അഞ്ച് ഫലസ്തീനികളെ വെടിവെച്ചു കൊന്നു
  • കണ്ണൂരില്‍ മിന്നലേറ്റ് രണ്ട് മരണം, മരിച്ചത് ക്വാറി തൊഴിലാളികള്‍
  • സ്വർണത്തിന് വൈകീട്ട് വീണ്ടും കൂടി; ഇന്ന് വില മാറിയത് മൂന്ന് തവണ
  • പാലക്കാട് യുവാക്കൾ വെടിയേറ്റ് മരിച്ച നിലയില്‍
  • സ്കൂളിലെ ഹിജാബ് വിവാദം;സ്കൂൾ നിയമാവലി പാലിക്കാൻ തയാറെന്ന് കുട്ടിയുടെ പിതാവ്
  • മുന്‍ കുന്നംകുളം എംഎല്‍എ ബാബു എം പാലിശ്ശേരി അന്തരിച്ചു
  • മേപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ദുരന്തബാധിതർ പ്രതിഷേധിച്ചു
  • ഹൊസൂരിൽ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശികളായ യുവാക്കൾ മരിച്ചു
  • നെന്മാറ സജിത വധക്കേസ്: ചെന്താമര കുറ്റക്കാരന്‍, ശിക്ഷാവിധി വ്യാഴാഴ്ച
  • കിണറിന്റെ ആള്‍മറയും തൂണുകളും ഇടിഞ്ഞുവീണ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
  • പുതിയ മെഡി.കോളജുകളിൽ ഡോക്ടർ തസ്തികകളില്ല; സർക്കാരിന്റെ കബളിപ്പിക്കൽ നാടകത്തിനെതിരേ ഡോക്ടർമാർ സമരത്തിലേക്ക്
  • ജെ.പി.-ലോഹ്യ-മുലായം സിംഗ് യാദവ് അനുസ്മരണം
  • രഞ്ജി ട്രോഫിയുടെ പുതിയ സീസണ് നാളെ തുടക്കം.
  • പോത്തുണ്ടി സജിത കൊലക്കേസിൽ വിധി ഇന്ന്
  • ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്
  • പൊലീസ് സ്റ്റേഷനിലെത്തിയ മോഷണ കേസ് പ്രതിയെ കൈയോടെ പൊക്കി പൊലീസ്
  • വയനാട്ടിലെ വൈറല്‍ നായ ഇനി ഓര്‍മ്മ; ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നതെന്ന് സംശയം.
  • ഒടുവിൽ ​ഗാസയിൽ സമാധാനം; യുദ്ധം അവസാനിച്ചു, കരാറിൽ ഒപ്പുവച്ച് ട്രംപും ലോക നേതാക്കളും
  • എകരൂലിൽ ജാർഖണ്ഡ് സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
  • പേരാമ്പ്ര സംഘഷത്തില്‍ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന് പൊലീസ്
  • തൊഴിലന്വേഷകർക്ക് ഉൾകാഴ്ച നൽകി മർകസ് ഐടിഐ ടെക് ടോക്*
  • തൊഴിലന്വേഷകർക്ക് ഉൾകാഴ്ച നൽകി മർകസ് ഐടിഐ ടെക് ടോക്*
  • ഹോട്ടലുകളിലെ നേർച്ചപ്പെട്ടി മോഷണം നേർച്ചയാക്കിയ പ്രതി പിടിയിൽ.
  • എടപ്പാളിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.
  • ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
  • വയോധികനെ പുഴയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാൾ കുടി അറസ്റ്റിൽ
  • *L.D.F. സർക്കാർ കേരളത്തെ 30 വർഷം പുറകോട്ടടിച്ചു RHIA*
  • പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
  • മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി
  • റിട്ടേഡ് അധ്യാപകൻ തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു
  • സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം
  • വീണ്ടും ബാങ്ക് ലയനം;പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ൽ നിന്ന് മൂന്നാക്കി ചുരുക്കുന്നു
  • ഭാരതപ്പുഴയിൽ കാണാതായ വിവേകിന്റെ മൃതദേഹം കണ്ടെത്തി
  • ഇസ്രായേൽ ബന്ദി കൈമാറ്റം ; ഏഴ് ബന്ദികളെ റെഡ് ക്രോസി
  • സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു
  • മലയാള സിനിമയിൽ വീണ്ടും കത്രിക വച്ച് സെൻസർ ബോർഡ്
  • മരണ വാർത്ത
  • ലോഡ്ജ് ജീവനക്കാരനെ മർദിച്ച പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ
  • കെ എസ് എസ് പി എ മടവൂർ മണ്ഡലം സമ്മേളനം ഉത്ഘാടനം ചെയ്തു
  • എകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
  • ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു
  • മരണ വാർത്ത
  • മദ്യപിക്കാന്‍ അനുവദിച്ചില്ല; പാലക്കാട് ഷാപ്പ് ജീവനക്കാരനെ തല്ലിക്കൊന്നു
  • കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു
  • പൂർവ്വ അധ്യാപക അനധ്യാപക സംഗമം സംഘടിപ്പിച്ചു
  • ചേവരമ്പലത്ത് ഗൂഗിള്‍ മാപ്പ് നോക്കി ഡോക്ടറുടെ വീട്ടിലെത്തി 45 പവന്‍ മോഷ്ടിച്ചു; പ്രതി റിമാന്‍ഡില്‍