കൊടുവള്ളി:മാനിപുരം കളരാന്തിരി മാതാംവീട്ടിൽ ചാൽപ്പോയിൽ മുനീറിൻ്റെ മകൻ ഉവൈസ് (3) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം സ്വന്തംവീടിൻ്റെ മുൻപിൽവെച്ച് ആണ് അപകടം.യു കെ ജിയിൽ പഠിക്കുന്ന സഹോദരിയെ കൂട്ടാനായി സ്വകാര്യ സ്കൂൾ വാഹനത്തിന് അടുത്തേക്ക് പോയ അവസരത്തിലാണ് അപകടം. സഹോദരിയെ സ്കൂൾ വാഹനത്തിൽ നിന്നും ഇറക്കി മാതാവ് ഡോർ അടക്കുന്ന അവസരത്തിൽ കൈവിട്ടു പോയ കുട്ടി വാനിനു മുന്നിൽ പ്പെടുകയായിരുന്നു.
പിതാവ് രണ്ടു ദിവസം മുമ്പ് വിദേശത്തേക്ക് പോയിരുന്നു.
ഇന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം വീട്ടിൽ എത്തിക്കും.
മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് 12.30 ന് കളരാന്തിരി കാക്കാടൻ ചാലിൽ ജുമാ മസ്ജിദിൽ.