പുള്ളാവൂർ: പലസ്തീനിലെ മർദ്ദിത ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പുള്ളാവൂരിലെ യുവാക്കൾ ചേർന്ന് രൂപീകരിച്ച ഫ്രീ പാലസ്തീൻ കൂട്ടായ്മയുടെ കീഴിൽ പലസ്തീൻ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു .മത്സരത്തിൽ ജാതിമത കക്ഷിരാഷ്ട്രീയ ലിംഗ ഭേദമന്യേയുള്ള മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.മത്സരം കൊണ്ട് പലസ്തീൻ ജനതയെ കുറിച്ച് കൂടുതൽ അവബോധം പൊതുജനങ്ങളിൽ കൊണ്ടുവരാനും മർദ്ദിത ജനങ്ങളെ അടുത്തറിയാനുമുള്ള അവസരമായും ഫാസിസത്തിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തുവാനും ഈ മത്സരം കൊണ്ട് സാധിച്ചു എന്ന് പരിപാടിയുടെ കൺവീനർ അഡ്വക്കേറ്റ് പി.വി.എം ബഷീർ, എ കെ റിയാസ് എന്നിവർ അഭിപ്രായപ്പെട്ടു.ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ കിഴക്കയിൽ കെ കെ മുഹമ്മദ് സാഹിബ് സ്പോൺസർ ചെയ്യുന്ന ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടുന്ന വിജയിക്കുള്ള കാശ് അവാർഡ് ഫാത്തിമ ഫിദ, സഹ്‌ല ഫെബിൻ എന്നിവർ യഥാക്രമം കരസ്ഥമാക്കി. മൂന്നാം സ്ഥാനം നേടിയ വിജയിക്കുള്ള എ കെ ഉവൈസ് സ്പോൺസർ ചെയ്യുന്ന കാശ് അവാർഡ് ജാസിർ ബാഖവി ഉസ്താദ് (ഖത്തീബ്, പുല്ലാവൂർ മഹല്ല്) കരസ്ഥമാക്കി.ഇതുപോലുള്ള ക്രിയാത്മകമായിട്ടുള്ള പരിപാടികൾ മറ്റുള്ളവർ മാതൃകയാക്കണമെന്നും കിഴക്കയിൽ കെ കെ സാഹിബ് അഭിപ്രായപ്പെട്ടു