താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം കട്ടിപ്പാറ നസ്രത് എൽ പി സ് ,നസ്രത് യു പി എസ് ,ഹോളിഫാമിലി ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങിലായി ആരംഭിച്ചു .ഒക്ടോബർ 13,14 ദിവസങ്ങളിലായി 2000 ത്തോളം വിദ്യാത്ഥികൾ പങ്കെടുക്കുന്ന ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,പ്രവർത്തി പരിചയ ,ഐടി മേളകളുടെ ഉദ്‌ഘാടനം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് നിർവഹിച്ചു .സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി പൗളി മാത്യു മുഖ്യ പ്രഭാഷണം നടത്തി .
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അഷ്റഫ് താണ്ടിയേക്കൽ ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എ കെ അബൂബക്കർ കുട്ടി ,ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി റംസീന നരിക്കുനി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിതീഷ് കല്ലുള്ളതോട് ,പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് ഷാഹിം ഹാജി ,അനിൽ ജോർജ് ,പി ടി എ പ്രസിഡന്റ് ബാബു വി പി ,പ്രധാനാധ്യാപകരായ മഹേഷ് കെ ബാബു വര്ഗീസ് ,ബെസ്സി കെ യൂ ,സിസ്റ്റർ ലിൻസി ,ചിപ്പി രാജ് ,മുനീർ കെ കെ എന്നിവർ പ്രസംഗിച്ചു .