കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂര്‍ തെരു ഗണപതി ക്ഷേത്രത്തില്‍ കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി പിടിയില്‍. നമ്പ്രത്തകര വലിയെടത്ത് മീത്തല്‍ അനീഷ് (42) ആണ് അറസ്റ്റിലായത്. ഇയാളുടെ പേരില്‍ നേരത്തെയും സമാനമായ കേസുള്ളതായി പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്. ഒരു ഭണ്ഡാരം കുത്തി തുറന്നശേഷം സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്.
നവരാത്രികാലം മുതലുള്ള പണം ഭണ്ഡാരത്തില്‍ ഉണ്ടായിരുന്നെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. പൊലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്. കേസന്വേഷണത്തില്‍ എസ്.ഐമാരായ എന്‍.കെ.മണി, എ.എസ്.ഐ ബിജു വാണിയംകുളം, അനീഷ് മടോളി, അനഘ എന്നിവര്‍ ഭാഗമായി.