കൈതപ്പൊയിൽ:കൈതപ്പൊയിൽ ജി എം യു പി സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയുടെയും പാചകമത്സരത്തിന്റെയും ഉദ്ഘാടനം താമരശ്ശേരി നൂൺമീൽ ഓഫീസർ ശ്രീജ എം വി നിർവഹിച്ചു.പി ടി എ പ്രസിഡന്റ് സി അഷ്‌റഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ഹെഡ്മാസ്റ്റർ ഷാബു കെ സ്വാഗതവും ഇസ്മായിൽ,ജാഫർ,സുലൈഖ,രാഹുൽ എന്നിവർ ആശംസകളും നേർന്നു.
തുടർന്ന് കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്ന എണ്ണയുടെയും പഞ്ചസാരയുടെയും ഉപയോഗം കുറച്ചു കൊണ്ടുള്ള ഇലവിഭവങ്ങൾ,ആവിയിൽ വേവിച്ച പലഹാരങ്ങൾ,പയർ വർഗ്ഗങ്ങൾ,കിഴങ്ങ് വർഗ്ഗങ്ങൾ,നാടൻ വിഭവങ്ങൾ എന്നിവയുടെ പ്രദർശനവും അധ്യാപകർക്കുള്ള പാചകമത്സരവും നടന്നു.പ്രസ്തുത ചടങ്ങിന് മുഹമ്മദ് കെ വി നന്ദി പറഞ്ഞു.