'തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലേക്ക് കൂടുതൽ കക്ഷികൾ വരും'; ഇനി യുഡിഎഫിൻ്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശൻ

Nov. 12, 2025, 9:38 p.m.

ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് മുന്നണി വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിന്റെ അടിത്തറ വിപുലമാകുമെന്നും യുഡിഎഫിലേക്ക് പുതിയ കക്ഷികൾ വരുമെന്ന് സതീശന്‍ പറഞ്ഞു. എല്ലാ തവണത്തേക്കാളും വ്യത്യസ്തമായി ടീം യുഡിഎഫ് ആയിട്ടാണ് ഈ പ്രാവശ്യം ഞങ്ങൾ മത്സരിക്കുന്നത്. വാര്‍ഡ് ഡിവിഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് കുടുംബ സംഗമങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് വിപുലീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിപുലീകൃത മുന്നണിയായെന്നും സതീശൻ പറഞ്ഞു.

പിണറായി വിജയന് ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു. ന്യൂനപക്ഷ വിഭജനം നടത്താൻ ബിജെപി ശ്രമിച്ചപ്പോൾ സിപിഎം കുടപിടിച്ച് കൊടുത്തു. 1987 ലെ ബിജെപിയുടെ സാന്നിധ്യമല്ല 2025 ൽ ഉള്ളത്, അത് പിണറായി മറന്നു പോയി. ഈ രാഷ്ട്രീയ ശ്രമം സിപിഎമ്മിന്റെ അടിവേര് മാന്തുന്ന സമീപനമാണ് ഉണ്ടാകുന്നതെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ സിപിഎമ്മിന്‍റെ അടിത്തറ ദുർബലമായി, ഇടതുപക്ഷത്തെ വിശ്വസിച്ചിരുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ സിപിഎമ്മിൽ നിന്ന് അകന്നുകഴിഞ്ഞു, 2010ലേതിന് വിജയത്തിന് സമാനമായ വിജയം ഇത്തവണ യുഡിഎഫിന് ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 2016ലേയും, 2021ലേയും തോൽവിയുടെ കാരണം മലാസിലാക്കി വളരെ നേരത്തെ യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. 

എൽഡിഎഫിന്റെ ഹിന്ദു വോട്ട് ചോരുമെന്നും സ്വർണപ്പാളി വിവാദം സർക്കാരിന് തിരിച്ചടി ആകുമെന്നും സതീശൻ പറഞ്ഞു. എല്ലാ മതവിഭാഗവും യുഡിഎഫിന് ഒപ്പമാണെന്നും സതീസന്‍ അവകാശപ്പെട്ടു. ക്ഷേമ പെന്‍ഷന്‍ വര്‍ധന തെരഞ്ഞെടുപ്പില്‍ ഏശില്ലെന്നും സൗജന്യങ്ങൾ നൽകി മലയാളികളെ പറ്റിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു


MORE LATEST NEWSES
  • പോക്‌സോ കേസിൽ വടകര ആയഞ്ചേരി സ്വദേശിക്ക് 74വർഷം കഠിന തടവും പിഴയും
  • ദില്ലിയിലെ ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കണ്ടെത്തി
  • ഊരിൽ നിന്ന് ഉരുവിന്റെ നാട്ടിലേക്ക്‌
  • തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു; കേസെടുത്ത് പൊലീസ്
  • കുവൈത്തില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ ദാരുണ അപകടം, രണ്ട് മലയാളികൾ മരിച്ചു
  • കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം
  • കോവളത്തെ കടലിനടിയിൽ കണ്ടെത്തിയത് മണ്ണിൽ പുതഞ്ഞ കണ്ടെയ്നർ; എം എസ്സി എൽസ 3 യിലേതെന്ന് സംശയം
  • അനിശ്ചിതാവസ്ഥക്ക് വിരാമമാകുന്നു; ഇന്ത്യയുടെ താരിഫ് വെട്ടിക്കുറക്കും;ട്രംപ്
  • കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; പിഴവു വരുത്തിയ ഡോക്ടര്‍മാരെ പിരിച്ചുവിടണം; കുടുംബം
  • വോട്ടർപ്പട്ടികയിൽ പേര് ചേർക്കൽ: ആധാർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം
  • പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ വഴി വിൽപനക്ക് വെച്ച കേസിൽ യുവാവ് അറസ്റ്റിൽ
  • എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്‌തു
  • സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
  • ഫ്രഷ് കട്ട്; സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘത്തെ ഉടൻ അയക്കണം
  • കോഴിക്കോട് യുവാവിനെ ആക്രമിച്ച് രണ്ടര ലക്ഷം രൂപ തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ
  • ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം
  • ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം
  • ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എ പത്മകുമാറിന് വീണ്ടും നോട്ടീസ്
  • മൂലമറ്റം പവര്‍ഹൗസ് ഒരുമാസത്തേയ്ക്ക് അടച്ചു
  • ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ; സൈന്യം ഉപയോ​ഗിക്കുന്ന രാസവസ്തു ഉപയോഗിച്ചു?
  • നാടിനെ ഇളക്കിമറിച്ചു കന്നൂട്ടിപ്പാറ IUMLPS ആഘോഷ റാലി നടത്തി
  • പാലോട് പടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ച് അപകടം
  • *വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു 4 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്ക്
  • ബെംഗളൂരുവിൽ മലയാളി യുവാവ് ഫ്ലാറ്റിൽ മരിച്ച നിലയിൽ,
  • ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍
  • കഴിവുകെട്ട ഒരു ആഭ്യന്തര മന്ത്രിയുണ്ടെങ്കിൽ അതു അമിത് ഷായാണ് ;പ്രിയങ്ക് ഖർഗെ
  • ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം ഒരു മാസത്തോളം നിലയ്ക്കും
  • ആക്റ്റീവ കളവ് പോയി
  • ദേശീയപാത നിർമ്മാണത്തിനിടെ അപകടം; ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
  • സംസ്ഥാന ശാസ്ത്രോത്സവത്തിൽ തിളങ്ങി കണ്ണോത്ത് സെന്റ്. ആന്റണീസ് ഹൈസ്കൂൾ
  • ഡൽഹി സ്ഫോടനം; സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ബോംബ് സ്ക്വാഡ്
  • എം ഡി എം എ യുമായി യുവാവ് പിടിയിൽ
  • സ്വർണവിലയിൽ ഇന്ന് വൻ വർധന
  • വാഹനം തടഞ്ഞ് യാത്രക്കാരെ ആക്രമിച്ച് വാഹനമടക്കം കവർന്ന കേസിൽ അഞ്ച് പേര്‍ കൂടി അറസ്റ്റിൽ
  • ചെങ്കോട്ട സ്ഫോടനം; കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറടക്കം 5 പേരെ തിരിച്ചറിഞ്ഞു,
  • പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം
  • സ്വകാര്യവീഡിയോ സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
  • ദില്ലി സ്ഫോടനം; കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍,
  • സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്
  • പാമ്പുകടിയേറ്റെന്ന സംശയത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലാം ക്ലാസുകാരി മരിച്ചു.
  • പ്രതിഭകളെ ആദരിച്ചു.
  • ഡൽ​ഹി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു ,രാജ്യം കനത്ത ജാ​ഗ്രതയിൽ,
  • ഡൽഹി സ്ഫോടനം: മരണം എട്ടായി; നിരവധി പേർക്ക് പരിക്കേറ്റു
  • ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു
  • ഡോക്ടറെ മർദിച്ചതായി പരാതി
  • ഒരു സ്ഥാനാർഥിക്ക് എത്ര തുക ചെലവഴിക്കാം? ഉത്തരവുമായി തെരഞ്ഞെടുപ്പ് കമീഷൻ
  • കോഴിക്കോട് കോർപറേഷനിൽ മേയർ സ്ഥാനാർഥിയായി സംവിധായകൻ വി.എം വിനു മത്സരിച്ചേക്കും
  • കെ.ജയകുമാറിനെ ദേവസ്വം ബോ‍‍ർഡ് പ്രസിഡന്റായി നിയമിച്ച് സർക്കാർ ഉത്തരവ്; വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും
  • മരണ വാർത്ത
  • ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട് ചെ​യ്യാ​ൻ ഹാ​ജ​രാ​ക്കാ​നാ​കു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ടെ പ​ട്ടി​ക​ കമ്മീഷ​ൻ പുറത്തു വിട്ടു