അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കൊന്നതിന് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അഹമ്മദാബാദ് അമറേലി സെഷന്‍സ് കോടതിയുടെതാണ് വിധി.അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, ഖാസിം സോളങ്കി എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
പശുക്കളെ കൊലപ്പെടുത്തി മാംസം കടത്തിയതില്‍ ഇവര്‍ മൂന്നു പേരും കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയായിരുന്നു. കെട്ടിച്ചമച്ച കേസാണെന്ന പ്രതിഭാഗം വാദം തള്ളിയാണ് കോടതി ശിക്ഷ വിധിച്ചത്. ഗുജറാത്ത് മൃഗസംരക്ഷണ ഭേദഗതി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഇതാദ്യമായാണ് പശുവിനെ കൊന്നതിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. 2023 ലാണ്‌കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നുപേരില്‍ നിന്നും പശുവിന്റെ മാംസം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, ചരിത്രപരമായ വിധിയെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷയെ വിശേഷിപ്പിച്ചത്.