ആർബിഐ സ്വർണ വായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നു; പണയത്തിലിരിക്കുന്ന സ്വർണം എടുത്ത് പണയം വെക്കാനാകില്ല

Nov. 16, 2025, 6:23 p.m.

മുംബൈ: ഒരു സ്ഥാപനത്തിൽ പണയപ്പെടുത്തുന്ന സ്വർണം മറ്റൊരിടത്ത് വീണ്ടും പണയപ്പെടുത്തുന്ന റീപ്ലെഡ്‌ജിങ് (പുനർപണയ വായ്പ) രീതി അവസാനിപ്പിക്കാൻ റിസർവ് ബാങ്ക്. സ്വർണവായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ഉപഭോക്താക്കൾ വായ്പകൾക്ക് ഈടായി നൽകുന്ന സ്വർണം മറ്റൊരു ബാങ്കിലോ ബാങ്കിതര ധനകാര്യ സ്ഥാപനത്തിലോ കുറഞ്ഞ പലിശയിൽ പണയപ്പെടുത്തി ധനസമാഹരണം നടത്തുന്നതാണ് റീപ്ലെഡ്‌ജിങ് എന്നു പറയുന്നത്. സ്വർണത്തിനു വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇത്തരം വായ്പകൾ അനൗദ്യോഗിക വായ്പാ ശൃംഖലയിൽ കൂടുതൽ പ്രചാരം നേടിയിരുന്നു. മാത്രമല്ല സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളും കൊള്ളപ്പലിശക്കാരും ഈ രീതി ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

ഉപഭോക്താക്കൾ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ സ്വർണം പണയപ്പെടുത്തിയാൽ അവർ ഉയർന്ന പലിശയ്ക്കു പണം നൽകും. അതിനുശേഷം ഇതേ സ്വർണം തന്നെ കുറഞ്ഞ പലിശയിൽ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ പണയപ്പെടുത്തുന്നും. ഇതിൽ പലിശയിലെ വ്യത്യാസമാണ് ഇവർക്ക് ലാഭമായി ലഭിക്കുക. ചെലവില്ലാതെ ധനസമാഹരണം നടക്കുമെന്നതും ഇതിന്റെ നേട്ടമാണ്. ഇത്തരത്തിൽ പുനർപണയ വായ്പകൾ പല സ്ഥാപനങ്ങളും എടുക്കാറുണ്ട്.

ഉപഭോക്താക്കൾ നൽകുന്ന സ്വർണം അതേരീതിയിൽ പാക്കുചെയ്തുകൊണ്ടാണ് പുനർപണയത്തിനായി നൽകുക. പല വായ്പകളാണെന്നതിനാൽ തന്നെ ഒരേ സ്ഥാപനത്തിന് എത്ര തുകയുടെ മൊത്തം വായ്പകളുണ്ട് എന്നത് കണ്ടെത്തുക എളുപ്പമല്ല. ഇത്തരത്തിൽ ഒരേ സ്ഥാപനത്തിന് പല ബാങ്കുകളിലായി വായ്പകളുണ്ടാകാം. ഗ്രാമ - അർധ നഗര മേഖലകളിലെ അസംഘടിത മേഖലയിൽനിന്നുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇത്തരത്തിൽ വായ്പകൾക്ക് എത്താറുള്ളത്. ഇത്തരം വായ്പകൾ നിർത്തുന്നതിന് 2025 ജൂണിലെ ആർബിഐയുടെ സ്വർണപ്പണയ വായ്പയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ ചട്ടം കൊണ്ടുവന്നിട്ടുണ്ട്. സ്വർണം അല്ലെങ്കിൽ വെള്ളി പുനർപണയത്തിലൂടെ വീണ്ടും വായ്പ ലഭിക്കാനായി ഒരു വായ്പാ സ്ഥാപനം ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിയമം 2026 ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിലാവുക. സുരക്ഷിതമായ വായ്പയെന്ന നിലയിൽ സ്വർണപ്പണയ വായ്പകളിൽ ബാങ്കുകൾക്ക് താത്പര്യം കൂടുതലാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്ഥാപനങ്ങൾക്കുമാത്രമാണ് സ്വർണത്തിലെ പുനർപണയ വായ്പകൾ സാധാരണയായി നൽകിയിരുന്നത്.

എന്നാൽ, കൊള്ളപ്പലിശക്കാരായ വ്യക്തികൾ ഇത് ദുരുപയോഗം ചെയ്യാനുള്ളതിനാൽ സ്വർണത്തിന്റെ യഥാർഥ ഉടമകൾതന്നെ സ്വർണപ്പണയത്തിലൂടെ വായ്പ തരപ്പെടുത്തിയാൽ മതിയെന്നാണ് ആർബിഐ വ്യക്തമാക്കുന്നത്‌. ഏപ്രിലിലാണ് നിയമം പ്രാബല്യത്തിലാവുകയെങ്കിലും ഇതിനോടകം തന്നെ പല ബാങ്കുകളും പുനർപണയ വായ്പകൾ ഒഴിവാക്കിത്തുടങ്ങിയതായാണ് ബാങ്ക്‌ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 3.2 ലക്ഷം കോടി രൂപയുടെ സ്വർണപ്പണയ വായ്പകളാണ് 2025 സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് ബാങ്കുകളിൽ നിലവിലുള്ളത്.


MORE LATEST NEWSES
  • ഹണിട്രാപ്പിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസ്; യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
  • ബിഎൽഒയുടെ ആത്മഹത്യ: വ്യാപക പ്രതിഷേധവുമായി സർവീസ് സംഘടനകൾ
  • വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയില്‍ കയര്‍ സൊസൈറ്റിയില്‍ അഗ്നിബാധ
  • പരപ്പനങ്ങാടിയിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങി കടലിൽ കാണാതായ യുവാവ് മരിച്ചു
  • വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസ്; പ്രധാന സാക്ഷിയെ കണ്ടെത്തി
  • പരപ്പനങ്ങാടി ഹാർബറിന് പരിസരത്ത് കടുക്ക വാരാൻ മുങ്ങുന്നതിനിടെ ആളെ കാണ്മാനില്ല
  • പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമിക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതായി ട്രാൻസ്ജെൻഡർ യുവതി
  • പേരാമ്പ്രയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
  • പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കി; എസ്‌ഐആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി കുടുംബം
  • അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ; കരട് ബിൽ തയ്യാറാക്കും
  • ചുരത്തിൽ മറിഞ്ഞ പിക്കപ്പ് നിവർത്തി; ഗതാഗത തടസ്സം തുടരുന്നു
  • ചുരത്തിൽ വൻ ഗതാഗത കുരുക്ക്
  • നവവധുവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ വരൻ അറസ്‌റ്റിൽ
  • ട്രെയിനില്‍ വെച്ച് അരക്കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന അന്തര്‍ സംസ്ഥാന മോഷണ സംഘം പിടിയിൽ
  • ബിജെപിയെ പ്രതിസന്ധിയിലാക്കി വീണ്ടും ആത്മഹത്യാശ്രമം
  • കണ്ണൂർ മാതമംഗലം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു
  • പുതുപ്പാടിയിൽ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു
  • IUMLP യിൽ രക്ഷകർത്താക്കൾക്കുള്ള ക്വിസ് മത്സരം ശ്രദ്ധേയമായി*
  • മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും
  • ചെങ്കോട്ട സ്ഫോടനം; ഭീകരരിൽ നിന്ന് നിര്‍ണായക വിവരങ്ങള്‍
  • കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ  ബൈക്ക് അപകടം: ഒരാൾ മരണപ്പെട്ടു
  • പാലത്തായി പീഡനക്കേസ്: പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്
  • ആനന്ദ് തിരുമല ശിവസേനയില്‍ അംഗത്വമെടുത്തത് കഴിഞ്ഞ ദിവസം; ദൃശ്യങ്ങള്‍ പുറത്ത്
  • പൊള്ളിച്ച അയക്കൂറയും ചിക്കനും കിട്ടിയില്ല; സൽക്കാരത്തിന് എത്തിയവര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു
  • എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ.
  • പാലക്കാട് സിഐയെ മരിച്ച നിലയിൽ കണ്ടെത്തി
  • തൃശൂരില്‍ വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍
  • ബിജെപി നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി
  • ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി; രൂക്ഷമായ ഗതാഗത തടസം
  • കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ
  • നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
  • കൊയിലാണ്ടി കയർ സൊസൈറ്റിയിൽ വൻ തീപിടുത്തം
  • പാലത്തായി പീഡനക്കേസ്;പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും പിഴയും, പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവ്
  • കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; പുതിയ ഭരണസമിതി ചുമതലയേറ്റു
  • എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
  • അമാന ഹോസ്പിറ്റൽ കൈതപ്പൊയിൽ പ്രവർത്തനം ആരംഭിച്ചു
  • ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ
  • വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റിൽ നിന്നും വീണു കെഎസ്‌ഇബി ജീവനക്കാരൻ മരണപ്പെട്ടു
  • കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടയിൽ കടലിലേക്ക് വീണു മരിച്ചു
  • ഒടുവില്‍ എല്ലാം ഔദ്യോഗികം; സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
  • മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കിട്ടു പിന്നാലെ സ്ഥാനാര്‍ഥിത്വം നഷ്ടമായി; ഇനി സ്വതന്ത്രന്‍
  • തെരുവുനായ ആക്രമണത്തില്‍ ഉള്ളാള്‍ സ്വദേശി മരണപ്പെട്ടു
  • സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1140 രൂപ
  • കുട്ടികളുടെ കൂട്ടുകാരന്റെ പിറന്നാൾ ആഘോഷിച്ച് MGM ലെ കുരുന്നുകൾ.
  • തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു
  • വിദ്യാര്‍ഥികളുമായി വിനോദയാത്ര; ആര്‍ടിഒയെ മുന്‍കൂട്ടി അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
  • കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു
  • ഏഷ്യാ കപ്പ് ടി 20 ടൂര്‍ണമെന്‍റില്‍ ഇന്ത്യ എക്ക് ത്രസിപ്പിക്കുന്ന വിജയം
  • കോഴിക്കോട് കോര്‍പ്പറേഷനില്‍ യുവനിരയെ മത്സരത്തിനിറക്കി മുസ്‌ലിം ലീഗ്
  • ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു