വടകര: മകൻ ഓടിച്ച ബൈക്ക് കുഴിയിൽ ചാടി പിറകോട്ടു മറിഞ്ഞു വീണ അമ്മ മരണപ്പെട്ടു
വലകെട്ട് ഭജനമടത്തിനടുത് ഇന്ന് വൈകീട്ട് 6മണിയോടെ ആണ് സംഭവം. വടകര ലോകനാർക്കാവ് സ്വദേശിയായ വീട്ടമ്മയാണ് മരണപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.
മൃതദേഹം വടകര താലൂക് ആശുപത്രിയിലേക്ക് മാറ്റി. വലകെട്ട് റോഡ് പൊട്ടിപോളിഞ്ഞിട്ട് കുറെ കാലമായി ഇത് വഴി യാത്ര ദുസ്സഹമാണെന്ന് നാട്ടുകാർ പരാതി പെടുന്നു.