താമരശ്ശേരി: ചുരത്തിൽ ബ്ലോക്ക് ഉണ്ടാക്കിയേക്കാമെന്ന സാഹചര്യം മുന്നിൽ കണ്ട് കൂടിയ അളവിലും, അപകടകരമായും ലോഡ് കയറ്റി വന്ന ലോറികൾ വൈത്തിരി പോലീസ് പഴയ വൈത്തിരിയിൽ പിടിച്ചിട്ടു. ലോറികൾക്ക് ഇരുപതിനായിരം രൂപ പിഴ ഈടാക്കി.
ചുരത്തിൽ നിരന്തരമുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതി ന്റെ ഭാഗമായിട്ടായിരുന്നു പോലീസ് ഇടപെടൽ
അതേസമയം ചുരത്തിൽ ഇന്നും വാഹന ബാഹുല്യം കാരണം ഗതാഗത തടസ്സമുണ്ട്.
സ്കൂൾ അവധി ദിവസത്തെ അവസാന ദിവസം ആയതിനാൽ തിരക്ക് കൂടാൻ ആണ് സാധ്യത.
അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.
ഡ്രൈവർമാർ ലൈൻ ട്രാഫിക് പാലിച്ചു വാഹനം ഓടിക്കുക.