കക്കാടംപൊയിൽ പീടികപ്പാറക്ക് സമീപം ബസ്സ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. കക്കാടംപൊയിലിൽ നിന്നും കുമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തിൽപ്പെട്ടത്.
കക്കാടംപൊയിൽ പീടികപ്പാറക്ക് സമീപം ഇന്ന് വൈകീട്ടോടെയാണ് സംഭവം. നിയന്ത്രണംവിട്ട ബസ്സ് റോഡരികിലെ ബിത്തിയിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റവരെ മുക്കം കെഎംസിടി ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.