മലപ്പുറം: ചങ്ങരംകുളം ഒതളൂരിൽ കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒതളൂർ പടിഞ്ഞാറ്റുമുറി കൊടക്കാട്ടുവളപ്പിൽ ചന്ദ്രന്റെ മകൻ ഷിജുകൃഷ്ണ (24) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഒൻപതോടെ വീട്ടിൽ നിന്നിറങ്ങിയ ഷിജുകൃഷ്ണയെ തുടർന്ന് കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഇന്ന് സമീപ പ്രദേശത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.