കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1,160 രൂപ വര്‍ധിച്ച് 100,760 രൂപയായി.ഒരുഗ്രാം സ്വര്‍ണത്തിന് 145 രൂപ വര്‍ധിച്ച് 12,595 രൂപയായി.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഒരുലക്ഷത്തിന് താഴെ എത്തിയിരുന്നു. ഡിസംബര്‍ 23 നാണ് സ്വര്‍ണവില ആദ്യമായി ഒരുലക്ഷം കടന്നത്. തുടര്‍ന്ന് ഡിസംബര്‍ 27 ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സ്വര്‍ണവിലയിലെ സര്‍വകാല റെക്കോര്‍ഡ്.