വയനാട്: സമരാഹ്വാനവുമായി കോൺഗ്രസ് നേതൃക്യാമ്പ് സമാപിച്ചു. ജനുവരി 19 ന് എറണാകുളത്ത് മഹാപഞ്ചായത്ത് നടത്തും. പരിപാടി രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. വയനാട്ടില്‍ നടക്കുന്ന നേതൃക്യാമ്പിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കൾ.
ക്യാമ്പ് കോൺഗ്രസിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് വലിയ കരുത്ത് നൽകും. എല്ലാവരും ഒറ്റക്കെട്ടായി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വിജയത്തിനായി പ്രവർത്തിക്കും. ജനങ്ങളുടെ വിശ്വാസം ആർജിച്ചെടുക്കാൻ സാധിച്ചു. അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളാണ് തങ്ങൾ ഏറ്റെടുത്തത്. ഈ തെരഞ്ഞെടുപ്പിലും യുഡിഎഫ് അജണ്ട തീരുമാനിക്കും. അശാസ്ത്രീയമായ വാർഡ് വിഭജനം വോട്ടർ പട്ടിക ക്രമക്കേട് അതിജീവിച്ച് കോൺഗ്രസ് വലിയ വിജയം നേടി. സ്വർണകൊള്ളക്കെതിരെ ശക്തമായ സമരങ്ങൾ നടത്തി. കൂടുതൽ ആളുകളെ പ്രതിചേർക്കാൻ ഉണ്ടെന്ന് കോടതി പറയുമ്പോഴും എസ്ഐടി അതിലേക്ക് കടക്കുന്നില്ല. വിഷയത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും കെപിസിസി. സംസ്ഥാന ജാത ഫെബ്രുവരിയിൽ നടക്കും.
ജനുവരി 23ന് എല്ലാ കളക്ടറേറ്റ് മുമ്പിലും സമരം നടക്കും. തൊഴിലുറപ്പ് പദ്ധതിയിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിനെതിരെ 13,14 തിയതിയിൽ എജിഎസ് ഓഫീസിനു മുമ്പിൽ കെപിസിസി രാപകൽ സമരം നടത്തും. വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ നിലപാടിനെയും കോൺഗ്രസ് അപലപിച്ചു.