മസ്‌കത്ത്: ഒമാനില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ യുവാവിനെ കണാതായതായി പരാതി. തിരൂര്‍ കൂട്ടായി ആശാന്‍പടി സ്വദേശി അനസിനെയാണ് (34) കാണാതായത്. കാബൂറയിലായിരുന്നു അനസ് ജോലി ചെയ്തിരുന്നത്. ഒന്നരമാസം മുന്‍പ് വിസിറ്റ് വിസയില്‍ ജോലി അന്വേഷിച്ച് വന്ന അനസ്, ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകുന്നതിനായി എയര്‍ പോര്‍ട്ടിലേക്ക് അയച്ചെങ്കിലും പിന്നീട് യുവാവിനെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ല. മസ്‌കത്തിലെ ചിലയിടങ്ങളില്‍ ഇയാളെ കണ്ടതായും സൂചനയുണ്ട്. വിവരം ലഭിക്കുന്നവര്‍ 92668910, 99724669 നമ്പറുകളില്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
_