ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ മകനോടുള്ള വിരോധത്തിൽ അമ്മയുടെ കൈ തല്ലിയൊടിച്ച് യുവാക്കൾ. സംഭവത്തിൽ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിൽ ജെ സുരേഷ്(36), നന്ദകുമാർ(25) എന്നിവർ പൊലീസ് പിടിയിലായി.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ടൗണിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തി കമ്പിവടികൊണ്ട് കൈ തല്ലിയൊടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്നാർ പൊലീസ് പിടികൂടിയ പ്രതികളെ ദേവികുളം കോടതി റിമാൻഡ് ചെയ്തു.