പുതുപ്പാടി: ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വ്യക്തിഗത ആനുകൂല്യമായ പോത്തുകുട്ടി വിതരണം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു താന്നിക്കാംകുഴി നിര്‍വഹിച്ചു.
15 ലക്ഷം രൂപ വകയിരുത്തി, പട്ടികജാതി വിഭാഗത്തിന് 16 ഉപഭോക്താക്കള്‍ക്ക് 75 ശതമാനവും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 17 ഉപഭോക്താക്കള്‍ക്ക് 100 ശതമാനവും ജനറല്‍ വിഭാഗത്തിന് 50 ശതമാനവും സബ്സിഡി നിരക്കിലാണ് പോത്തുകുട്ടി വിതരണം നടത്തുന്നത്.
ചടങ്ങില്‍ വെറ്റിനറി ഡോക്ടര്‍ എം ആനന്ദ്, പഞ്ചായത്ത് മെമ്പര്‍മാരായ ഷാഫി വളഞ്ഞപാറ, മീര ശ്രീജിത്ത്, മോളി ആന്‍റോ, ഫൈസല്‍ എന്‍ കെ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അഷറഫ് ഒതയോത്ത് എന്നിവര്‍ സംബന്ധിച്ചു.