കോട്ടയം: കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം (80) അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് കല്ലിശ്ശേരിയിലെ വീട്ടില്‍ വെച്ചാണ് അന്ത്യം. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശി ആണ്. 1985-91 ല്‍ രാജ്യസഭാംഗമായിരുന്നു. പിന്നീടു പാര്‍ട്ടിയുമായി പിണങ്ങി കേരള കോണ്‍ഗ്രസ് ബിയില്‍ ചേര്‍ന്നു.
തിരികെ കേരള കോണ്‍ഗ്രസി (എം)ല്‍ എത്തിയെങ്കിലും സജീവ പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടു നിന്നിരുന്നു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കെഎസ്സി പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 1976 മുതല്‍ 1987 വരെ കേരള കോണ്‍ഗ്രസിന്റെ ഓഫിസ് ചാര്‍ജ് വഹിക്കുന്ന ജനറല്‍ സെക്രട്ടറിയായും 1987 മുതല്‍ 1990 വരെ വൈസ് ചെയര്‍മാനുമായിരുന്നു.
ബോഫോഴ്‌സ് ഇടപാടിനെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി ഉൾപ്പെടെ വിവിധ പാർലമെന്ററി കമ്മിറ്റികളിൽ അംഗമായിരുന്നു.അവിഭക്ത കേരള കോൺഗ്രസിന്റെ വർക്കിങ് ചെയർമാൻ, ദീർഘകാലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: നരിയാപുരം മാടമ്പിൽ പറമ്പിൽ ലിസി തോമസ്. മക്കൾ: ജൂണി കുതിരവട്ടം (കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം), റോണി തോമസ്, ആനി തോമസ്, ടോണി കുതിരവട്ടം (തിരുവൻവണ്ടൂർ പഞ്ചായത്തംഗം).മരുമക്കൾ:അഡ്വ.ഷീനാ ജൂണി,മഹേഷ് ഹരിലാൽ,സഞ്ജയ് എം.കൗൾ (എം.ഡി ആൻഡ് സി.ഇ.ഒ. ഗിഫ്റ്റ് സിറ്റി, ഗുജറാത്ത്), ജിഷ ടോണി.