താമരശ്ശേരി ഒമ്പതാം ക്ലാസുകാരിയായ 14 കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കരാട്ടേ പരിശീലകനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
പുതുപ്പാടി പെരുമ്പള്ളി അയ്യപ്പൻക്കണ്ടി മുജീബ് റഹ്മാൻ (27) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മലപുറത്തും, താമരശ്ശേരിയിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഇയാൾ കരാട്ടെ പരിശീലനം നൽകുന്നുണ്ട്
ഇയാൾ നടത്തുന്ന കരാട്ടെ പരിശീലന കേന്ദ്രത്തിൽ വെച്ച് കഴിഞ്ഞ ജൂൺ മാസത്തിലും, ജൂലായ് മാസത്തിൽ ഇയാളുടെ കാറിൽ വെച്ചും ലൈംഗിക അതിക്രമം നടത്തിയ ശേഷം അതേ മാസം കുട്ടിയെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചതായും പരാതിയിൽ പറയുന്നു.സ്കൂളിൽ വെച്ചു നടന്ന കൗൺസിലിംഗിലാണ് വിദ്യാർത്ഥിനി സംഭവങ്ങൾ വെളിപ്പെടുത്തിയത്. പരിശീലകൻ്റെ പെരുമാറ്റം മോശമായതിനാൽ കുട്ടി കരാട്ടെ ക്ലാസിൽ പോകുന്നത് നിർത്തിയിരുന്നു.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.