റിയാദ്: ഹജ്ജിനോടനുബന്ധിച്ച് ഉംറ വിസ കാലാവധിയിൽ സഊദി അറേബ്യ മാറ്റം വരുത്തി. നിലവിൽ ഇഷ്യു ചെയ്യുന്ന വിസകളിൽ ഹജ്ജിന് മുന്നോടിയായി നിർബന്ധമായും മടങ്ങേണ്ട തിയ്യതി പ്രഖ്യാപിച്ചു.
ഹിജ്റ 1447 ശവ്വാൽ 15 ആയിരിക്കും ഉംറ വിസയിൽ സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതിയെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സാധുവായ ഉംറ വിസയിൽ സഊദിയിൽ പ്രവേശിച്ചവർ രാജ്യം വിടാനുള്ള അവസാന തീയതി 1447 ദുൽ-ഖഅദ് 1 ആയിരിക്കും അഥവാ ഏപ്രിൽ 18നും ആയിരിക്കും.
ഉംറ വിസയുടെ സാധാരണ കാലാവധി 3 മാസമാണ്. എന്നാൽ, ദുൽഖഅദ് 1-ന് മുമ്പ് വിസയുടെ മൂന്ന് മാസത്തെ കാലാവധി പൂർത്തിയാകുന്നുണ്ടെങ്കിൽ, ആ വിസാ കാലാവധിയായിരിക്കും സഊദി വിടാനുള്ള സമയപരിധി. അതായത്, ദുൽഖഅദ് 1-നോ അല്ലെങ്കിൽ സഊദിയിൽ പ്രവേശിച്ച് 3 മാസം പൂർത്തിയാകുന്ന തീയതിയിലോ, ഇതിൽ ഏതാണോ ആദ്യം വരുന്നത് അതായിരിക്കും ഉംറക്കാർക്ക് സഊദി വിടാനുള്ള സമയപരിധി. സാധാരണ നിലയിൽ ഹജ്ജ് കഴിഞ്ഞ ഉടൻ നിയമങ്ങൾ പഴയ നിലയിലേക്ക് ആക്കാറുണ്ട്