46 മത് സംസ്ഥാന ടെക്ക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ആവേശകരമായി പുരോഗമിക്കുന്നു.രണ്ടാം ദിനം പിന്നിട്ടപ്പോള്‍ 99 പോയിന്റുമായി കൊടുങ്ങല്ലൂര്‍ ടെക്ക്‌നിക്കല്‍ മുന്നില്‍.8 വേദികളിലായി വിവിധ മത്സര ഇനങ്ങള്‍ ആദ്യ ദിനം അരങ്ങേറി.രാവിലെ ഏട്ടുമണി മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്
സംസ്ഥാന സ്‌കൂള്‍ കലോത്സവം പോലെ ജില്ലകള്‍ തമ്മിലുള്ള മത്സരമല്ല ടെക്ക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിൽ നടക്കുന്നത് പകരം സംസ്ഥാനത്തെ ടെക്‌നിക്കല്‍ സ്‌കൂളുകള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നത്. മോഹിനിയാട്ടം,നാടൻപാട്ട്, തിരുവാതിരക്കളി, ശാസ്ത്രീയ സംഗീതം, കോല്‍ക്കളി തുടങ്ങിയ മത്സരങ്ങള്‍ രണ്ടാം ദിനമായ ഇന്നലെ അരങ്ങേറി.
രണ്ടാം ദിനം പിന്നിട്ടപ്പോള്‍ 99 പോയിന്റുമായി കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ടെക്ക്‌നിക്കല്‍ സ്‌കൂള്‍ മുന്നിലെത്തി, തൊട്ടുപിന്നില്‍ 88 പോയിന്റുമായി മലപ്പുറം കോക്കൂര്‍ ടെക്ക്‌നിക്ക് സ്‌കൂളും, പാലക്കാട് ടെക്ക്‌നിക്കല്‍ സ്‌കൂളും രംഗത്തുണ്ട്.
മത്സരങ്ങള്‍ കൃത്യസമയത്ത് ആരംഭിക്കാൻ സാധിക്കുന്നുണ്ടെന്നും, തൃശൂരില്‍ കലോത്സവത്തിനായി എല്ലാ സജ്ജീകരണങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.സ്റ്റേജ് ഇനങ്ങള്‍ക്കൊപ്പം തന്നെ രചനാ മത്സരങ്ങളും പുരോഗമിക്കുന്നുണ്ട്.25 ന് വൈകീട്ട് മൂന്നു മണിക്കാണ് കലോത്സവത്തിന്റെ സമാപനം