കണ്ണൂര്‍: കേസ് ഒഴിവാക്കാൻ ഓട്ടോ ഡ്രൈവറോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ മാനന്തവാടി സ്വദേശിയായ എസ്‌ഐക്ക് 18 മാസം കഠിനതടവും 20,000 രൂപ പിഴയും. കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെ മുൻ എസ്‌ഐയായിരുന്ന കെ. ഇബ്രാഹിമിനെതിരെയാണ് ഹൈക്കോടതി വിധി.
2003-ലാണ് കേസിനാസ്പദമായ സംഭവം. ഓട്ടോയിൽ സംശയാസ്പദമായി ഒരാളെ കയറ്റിയെന്ന് ആരോപിച്ച് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. കേസ് ഒഴിവാക്കാൻ 5000 രൂപ ചോദിച്ച ഇബ്രാഹിമിനെ, പോലീസ് ക്വാർട്ടേഴ്സിൽ വെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
2013-ൽ കോഴിക്കോട് വിജിലൻസ് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ പ്രതി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ ശരിവെച്ചത്.C