തിരുവണ്ണൂർ: ഒടുമ്പ്ര കടവിൽ പ്രവർത്തിക്കുന്ന രത്ന പലഹാര കമ്പനിക്കാണ് തീ പിടിച്ചത്.പുലർച്ചെ ഒരു മണിയോടുകൂടിയാണ് തീ പിടുത്തം ഉണ്ടായത്.
മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേന എത്തി തീയണച്ചു.ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കുന്ന കട പൂർണ്ണമായും കത്തി നശിച്ചു.ലക്ഷങ്ങളുടെ നഷ്ടം ഉണ്ടെന്ന് കട ഉടമ പറഞ്ഞു.