താമരശ്ശേരി:ചുരം ആറാം വളവിൽ പിക്കപ്പ് തകരാറിൽ ആയതിനാൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ചുരം കയറാൻ ഉള്ള വാഹനനിര നിലവിൽ ഒന്നാം വളവ് വരെ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ആറാം വളവിൽ വലിയ വാഹനങ്ങൾ വളയുമ്പോൾ ഉള്ള ബുദ്ധിമുട്ടാണ് ഗതാഗത തടസ്സം രൂക്ഷമാവാൻ കാരണം.
അതുപോലെ ഏഴാം വളവിൽ റോഡ് നവീകരണ ജോലികൾ നടക്കുന്നതിനാൽ അവിടെ വൺവെ ആയിട്ടാണ് വാഹനങ്ങൾ കടത്തി വിടുന്നത്.