തിരുവമ്പാടി : തിരുവമ്പാടി ഐ.ടി.ഐയിൽ എസ്.എഫ്.ഐ. കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്നലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിനോടനു ബന്ധിച്ചാണ് സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിലും എസ.എഫ്.ഐ. വിജയിച്ചിരുന്നു. വിജയത്തെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്.
സംഘർഷത്തെ തുടർന്ന് ഇരു വിഭാഗത്തുമുള്ള പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി അക്രമികൾക്കെതിരെ ലാത്തിവീശി. ആക്രമണം അഴിച്ചുവിട്ട വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കുകയും ചെയ്തു.