കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്‌തഫയ്ക്ക് എതിരെ പുതിയ പരാതിയുമായി ബസ്സിലുണ്ടായിരുന്ന പെൺകുട്ടി രംഗത്ത്. അനുവാദമില്ലാതെ തന്റെ മുഖം ദൃശ്യങ്ങളിൽ ഉൾപ്പെടുത്തുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുന്നത്.
സ്വകാര്യത മാനിക്കാതെ തന്റെ മുഖം വീഡിയോയിൽ അനാവശ്യമായി ചിത്രീകരിച്ചുവെന്ന് പരാതിയിൽ പറയുന്നു.നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോകളിൽ നിന്ന് തന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നും വീഡിയോ പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു.
അതേ സമയം കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവ് ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കുന്ദമംഗലം കോടതിയാണ് അപേക്ഷയിൽ വാദം കേൾക്കുക. കേസിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഷിംജിതയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്