മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട,മുസ്ലിം ലീഗ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്ന സി.പി.മൊയ്‌ദു ഹാജിയെ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.പ്രസിഡന്റ് ദയരോത് അബ്ദുള്ള അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി ഉസ്മാൻ പള്ളിയാൽ സ്വാഗതം പറഞ്ഞു.അടിക്കടി മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുന്ന താമരശ്ശേരി ചുരം റോഡ് പ്രശ്നത്തിൽ എത്രയും വേഗം ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് സജ്ജമാവാൻ ആവശ്യമായ പ്രവർത്തനം നടത്താനും യോഗം തീരുമാനിച്ചു.കടവത് മുഹമ്മദ്,അഹമ്മദ് മാസ്റ്റർ,കെ.ഇബ്രാഹിം ഹാജി,പി.കെ.അസീസ്,.ടി.മൊയ്‌ദു,ഹമീദ്,മമ്മൂട്ടി ഹാജി,സിദീഖ്,തുടങ്ങിയവർ സംസാരിച്ചു