കട്ടിപ്പാറ : കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഇംഗ്ലീഷ് ആക്ടിവിറ്റികളുടെ മികച്ച മുന്നേറ്റത്തിന്റെ പ്രതീകമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിൻ "ഇൻസൈറ്റ് " കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ സി ഉസൈൻ മാസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയുടെ പുതിയ വാതായനം തുറക്കാൻ ഇത്തരം പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഷംനാസ് പൊയിൽ അധ്യക്ഷനായി.
ത്രിതല പഞ്ചായ ത്തിലേക്ക് മത്സരിച്ച് വിജയിച്ച ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ സി ഉസൈൻ മാസ്റ്റർക്കും പുതുപ്പാടി ഗ്രാമപഞ്ചായത്ത് പെരുമ്പള്ളി വാർഡ് മെമ്പറും, സ്കൂൾ
പി ടി എ മെമ്പറുമായ ബ്രിജ്ല സുനീഷിനും സ്കൂൾ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി മൊമെന്റോ നൽകി ആദരിച്ചു..
മുഖ്യാതിഥിയായി പങ്കെടുത്ത ബി ആർ സി ട്രെയിനർ അബ്ദുൽ അഷ്റഫ് ഇംഗ്ലീഷ് ക്ലബ്ബ് ഫാൽക്കൻ സ്പീച്ച് വിജയികൾക്ക് മെഡലുകൾ കൈമാറി.
സബ് ജില്ലയിൽ തന്നെ സർവ്വ മേഖലയിലും വേറിട്ട പ്രവർത്തനങ്ങളുമായി മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനം എന്ന നിലയിൽ ഈസി ഇംഗ്ലീഷ് പ്രവർത്തനത്തിന് വിദ്യാർത്ഥികൾക്ക് ഇത് നിദാനമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു..
ഇംഗ്ലീഷ് ഭാഷക്ക് കൂടുതൽ പ്രാധാന്യം നൽകി വിദ്യാർത്ഥികളിൽ പുതിയ ചിന്താ രീതി നടപ്പിലാക്കുമെന്ന് പ്രധാനധ്യാപിക കെ പി ജസീന സൂചിപ്പിച്ചു..
ഇൻസൈറ്റ് വിദ്യാർത്ഥികളിൽ പുതിയ കാഴ്ചക്ക് തിരികൊളുത്തുമെന്ന് ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ നീതു പീറ്റർ സൂചിപ്പിച്ചു.
ബി ആർ സി കോഡിനേറ്റർ റാലിസ രാജു, എസ് ആർ ജി കൺവീനർ ദിൻഷാ ദിനേശ്, സ്റ്റാഫ് സെക്രട്ടറി തസ്ലീന പി പി, പ്രോഗ്രാം ആങ്കർ ഹനിയ ഫാത്തിമ, ന്യൂട്രീഷൻ ഗാർഡൻ കൺവീനർ മുബീർ തോലത്ത്,ആയിഷ ജബീൻ,ഷബീജ് ടി,
കെ സി ശിഹാബ്, ഫൈസ് ഹമദാനി,യാസീൻ പി, അനുശ്രീ പി പി, റൂബി എം എ, ഷാഹിന കെ കെ, പ്രബിത, ബാസില, മുംതാസ്,പി കെ മുഹമ്മദലി,എന്നിവർ സംബന്ധിച്ചു.