കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവുംവട്ടം സ്വദേശി ആഷിദ ( 25 ) ആണ് മരിച്ചത്. ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. വിദേശത്തായിരുന്ന ഹർഷിദ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ എത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിൽ പൊലീസ് കേസെടുത്തു