പുതുപ്പാടി : പുതുപ്പാടി പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ലോറി മറിഞ്ഞു അപകടം.നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് പുതുപ്പാടി പഞ്ചായത്ത് കാര്യാലയത്തിൻ്റെ ചുറ്റുമതിലും, ഗേറ്റും തകർന്നു. അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു അപകടം.ആളപായമില്ല.
വയനാട്ടിൽ നിന്നും വാഴക്കുല കയറ്റി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് പഞ്ചായത്ത് കാര്യാലയത്തിൻ്റെ മതിലിൽ ഇടിച്ച് മറിഞ്ഞത്. പോക്കറ്റ് റോഡിലേക്ക് പെട്ടന്ന് കയറിയ ഓട്ടോറിക്ഷ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടുത്താനായി ലോറി വെട്ടിച്ചപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. അടിവാരം ഔട്ട് പോസ്റ്റിൽ നിന്നും പോലീസ് സ്ഥലത്തെത്തി ലോറി സ്ഥലത്ത് നിന്നും മാറ്റി.