പുതുപ്പാടി:പത്തുവർഷത്തോളമായി സാന്ത്വന സേവന സാമൂഹിക പ്രവർത്തനങ്ങളിൽ പ്രദേശത്തെയും അയൽ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകളുടെ ആശ്വാസ കേന്ദ്രമായി പ്രവർത്തിക്കുന്നകക്കവായൽ എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിന്റെ പത്താം വാർഷിക സമ്മേളനം ഇന്ന് വൈകുന്നേരം 4 മണി മുതൽ നടക്കുകയാണ് പ്രസ്തുത സമ്മേളനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു താന്നിക്കാൻ കുഴി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് മാസ്റ്റർ,കേരള മുസ്ലിം ജമാഅത്ത് ജില്ലാസെക്രട്ടറി ലുക്മാൻ ഹാജി,
ഫാദർ പോൾ ജി കെ ജോൺ( വികാരി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി കാക്കവയൽ),
ഫാദർ ജിജോ കളപ്പുരക്കൽ അൽഫോൻസാ ചർച്ച് കാക്കവയൽ,
ഹുസൈൻ ഹാജി നൂറിൽ ഇസ്ലാം മഹല്ല് കമ്മിറ്റി കാക്കവയൽ,
കെഎം അബ്ദുൽസലാം ഇസത്തുൽ മുസലിമീൻ സംഘം കാക്കവയൽ,
ടി പി സി കമറുദ്ദീൻ കമർക്കോ ഗ്രൂപ്പ്,
ഉസ്മാൻ ഹിഷാമി എസ് വൈ എസ് താമരശ്ശേരി തുടങ്ങിയവർ സംബന്ധിക്കും ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ അനസ് അമാനി പുഷ്പഗിരി മുഖ്യ പ്രഭാഷണം നടത്തും.