മലപ്പുറം: മലപ്പുറം വണ്ടൂരിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു. മഞ്ചേരി പുല്ലാര സ്വദേശി മുഹമ്മദിൻ്റെ മകൻ അഹമ്മദ് അൽ യസവിനെയാണ് മരിച്ചനിലയിൽ സ്വകാര്യാശുപത്രിയിൽ എത്തിച്ചത്. ചെട്ടിയാറമ്മലിലെ മാതാവിന്റെ വീട്ടിൽ വെച്ചാണ് മരണം. പോസ്റ്റ്മാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.