കുവൈത്ത്സിറ്റി:കുവൈത്തിൽ മലയാളി യുവാവ് ബാഡ്മിൻറൺ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ബാലുശ്ശേരി സ്വദേശിയായ ഷംനാസ് മഠത്തിൽ (38) ആണ് മരിച്ചത്.റിഗയിൽ വെച്ചായിരുന്നു സംഭവം. കളിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു
ഭാര്യ: സജീറ,യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്.
മക്കൾ: ഫഹിയ, യാക്കൂബ്.