വയനാട് :എൽ.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. ചീരാൽ, ആർമടയിൽ മുഹമ്മദ് സെഫുവാൻ ആണ് ബത്തേരി പോലീസിന്റെ പിടിയിലായത്
ഇയാൾ നൂൽപ്പുഴ, അമ്പലവയൽ, പുൽപ്പള്ളി, ബത്തേരി സ്റ്റേഷനുകളിൽ ലഹരി കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ഡിസംബർ 24 ന് ചൂരിമ ലയിലെ വീട്ടിൽ നിന്നും 0.07 ഗ്രാം എൽ. എസ്.ഡി സ്റ്റാമ്പുമായി കൊളഗപ്പാറ, ചെരുപറമ്പിൽ സി.വൈ. ഡെൽജിത്തിനെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, ഇയാൾക്ക് ലഹരി ന ൽകിയ മൈലമ്പാടി, പുത്തൻപുരയിൽ പി.വി.
വിഷ്ണുവിനെ ജനുവരി ഒമ്പതിന് പിടികൂടിയിരുന്നു