ഫുട്ബോള്‍ലോകം കാത്തിരുന്ന സ്വപ്ന ഫെെനല്‍, കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന ഫെെനലില്‍

July 7, 2021, 9:39 a.m.

കോപ്പ അമേരിക്കയിൽ ഒടുവിൽ അർജന്റീന - ബ്രസീൽ സ്വപ്ന ഫൈനൽ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനലിൽ കൊളംബിയയെ തകർത്താണ് അർജന്റീന ഫൈനൽ ബർത്ത് ഉറപ്പാക്കിയത്. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ് ടീമിന്റെ ഹീറോയായത്. അർജന്റീന മൂന്ന് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ കൊളംബിയക്ക് രണ്ടെണ്ണം മാത്രമേ വലയിലെത്താക്കാനായുള്ളൂ.

അർജന്റീനയ്ക്കായി മെസ്സി, ലിയാൺഡ്രോ പരെഡെസ്, ലൗറ്റാരോ മാർട്ടിനെസ് എന്നിവർ സ്കോർ ചെയ്തപ്പോൾ റോഡ്രിഡോ ഡി പോൾ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു.

കൊളംബിയയുടെ ഡേവിൻസൺ സാഞ്ചെസ്, യെരി മിന, എഡ്വിൻ കാർഡോണ എന്നിവരുടെ കിക്കുകളാണ് മാർട്ടിനസ് തടഞ്ഞിട്ടത്. ലക്ഷ്യം കാണാനായത് മിഗ്വെൽ ബോർഹയ്ക്ക് മാത്രവും.

നിശ്ചിത സമയത്ത് ഇരു ടീമും ഒരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ ഏഴാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസാണ് അർജന്റീനയെ മുന്നിലെത്തിച്ചത്. ലോ സെൽസോ ബോക്സിലേക്ക് നൽകിയ ഒരു ത്രൂബോളിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. പന്ത് സ്വീകരിച്ച മെസ്സി ബോക്സിൽ വെച്ച് കൊളംബിയൻ ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് നൽകിയ പാസ് ലൗറ്റാരോ മാർട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു.

നാലാം മിനിറ്റിൽ തന്നെ അർജന്റീന ഗോളിനടുത്തെത്തിയിരുന്നു. മെസ്സിയും ലൗറ്റാരോ മാർട്ടിനെസും തന്നെയായിരുന്നു ഈ മുന്നേറ്റത്തിനു പിന്നിൽ. മെസ്സിയുടെ പാസിൽ നിന്നുള്ള ലൗറ്റാരോ മാർട്ടിനെസിന്റെ ഹെഡർ പുറത്തേക്ക് പോകുകയായിരുന്നു.

എന്നാൽ ഗോൾ വീണതിനു തൊട്ടുപിന്നാലെ കൊളംബിയയും ഗോളിനടുത്തെത്തി. എന്നാൽ ക്വഡ്രാഡോയുടെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് തടയുകയായിരുന്നു. പിന്നാലെ കൊളംബിയ മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു.

37-ാം മിനിറ്റിൽ വിൽമർ ബാരിയോസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടുപിന്നാലെ യെരി മിൽനയുടെ ഹെഡർ രക്ഷപ്പെടുത്തി മാർട്ടിനെസ് വീണ്ടും അർജന്റീനയെ കാത്തു.

44-ാം മിനിറ്റിൽ അർജന്റീന രണ്ടാം ഗോൾ ഉറപ്പിച്ചതായിരുന്നു. എന്നാൽ നിക്കോളാസ് ഗോൺസാലസിന്റെ ഹെഡർ കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഒസ്പിന അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.

രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനുറച്ചാണ് കൊളംബിയ ഇറങ്ങിയത്. മികച്ച മുന്നേറ്റങ്ങൾ അവരുടെ ഭാഗത്തുനിന്നുമുണ്ടായി. ഒടുവിൽ 61-ാം മിനിറ്റിൽ ലൂയിസ് ഡിയാസിലൂടെ കൊളംബിയ ഗോൾ മടക്കി. എഡ്വിൻ കാർഡോണ നീട്ടിനൽകിയ പന്തിൽ നിന്നായിരുന്നു ലൂയിസ് ഡിയാസ് കൊളംബിയയുടെ സമനില ഗോൾ നേടിയത്. പന്തുമായി മുന്നേറിയ ഡിയാസ് അസാധ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു ആംഗിളിൽ നിന്നാണ് പന്ത് വലയിലെത്തിച്ചത്.

ഗോൾ വീണതോടെ അർജന്റീന ആക്രമണം ശക്തമാക്കി. 73-ാം മിനിറ്റിൽ അവർക്ക് ഗോൾഡൻ ചാൻസ് കിട്ടുകയും ചെയ്തു. പക്ഷേ ഗോൾകീപ്പർ ഒസ്പിന സ്ഥാനം തെറ്റിനിന്നത് മുതലാക്കാൻ ഡി മരിയക്കോ ലൗറ്റാരോ മാർട്ടിനെസിനോ സാധിച്ചില്ല. മാർട്ടിനെസിന്റെ ദുർബലമായ ഷോട്ട് ഗോൾലൈനിൽ വെച്ച് ബാരിയോസ് രക്ഷപ്പെടുത്തുകയും ചെയ്തു.

81-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മെസ്സിയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.

ചൊവ്വാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബ്രസീൽ തുടർച്ചയായ രണ്ടാം വട്ടവും ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു.
ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എന്ന പേരിൽ 1916-ൽ ആരംഭിച്ച ടൂർണമെന്റ് 1975 മുതലാണ് കോപ്പ അമേരിക്ക എന്ന പേരിലേക്ക് മാറുന്നത്. 1916 മുതലുള്ള ചരിത്രമെടുത്താൽ ഇതുവരെ 10 തവണ മാത്രമാണ് ബ്രസീലും അർജന്റീനയും ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടിയിട്ടുള്ളത്. 1975-ന് ശേഷം വെറും മൂന്ന് തവണ മാത്രവും.


MORE LATEST NEWSES
  • പുതുവത്സര ആഘോഷം ;പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി.
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
  • വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു
  • അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ പിടികൂടാനാകാതെ പോലീസ്
  • മുണ്ടക്കൈ പുനരധിവാസം ; സർക്കാർ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
  • ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ.
  • അങ്കമാലിയിൽ ട്രാവലറും തടിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ട്രാവലർ ഡ്രൈവർ മരിച്ചു.
  • നിരക്ക് കുറച്ച് നവകേരള ബസ് വീണ്ടും നിരത്തിലേക്ക്
  • ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ 33 വർഷം തടവും പിഴയും
  • കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു
  • ക്രിസ്മസിന് 'അടിച്ചു' പൊളിച്ച് മലയാളി; രണ്ട് ദിവസം കൊണ്ട് കുടിച്ചത് 152 കോടിയുടെ മദ്യം
  • മരണ വാർത്ത
  • രാജ്യത്തിന്റെ ചരിത്രം മാറ്റിയ മൻമോഹൻ സിങിന് ആദരാ‌ഞ്ജലി; സംസ്കാരം നാളെ, രാജ്യത്ത് 7 ദിവസം ദുഃഖാചരണം
  • മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • അനുശോചന യോഗവും മൗനജാഥയും നടത്തി.
  • യുവാവിനെ മർദ്ദിച്ച്‌ കൊലപ്പെടുത്തി ഭാരതപുഴയിൽ തള്ളിയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ.
  • മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ദില്ലിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്
  • എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ദിവ്യ ക്ലബ്‌ അനുശോചണം സംഘടിപ്പിച്ചു
  • മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍
  • സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി കേരളം
  • കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
  • ആംബുലൻസിന് വഴിയൊരുക്കുക്ക
  • കൊയിലാണ്ടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം.
  • മസ്തിഷ്കാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു
  • തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.
  • ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു.
  • ദേഹാസ്വാസ്ഥ്യം;മലപ്പുറം സ്വദേശി പുതുപ്പാടിയിൽ മരണപ്പെട്ടു
  • കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി വിതച്ച് ഇറാനി ഗ്യാങ്.
  • വന്ദേഭാരത് ടെയിൻതട്ടി സ്ത്രീ മരിച്ചു
  • ഹോട്ടലിലേക്ക് ഒമ്നിവാൻ ഇടിച്ചു കയറി അപകടം.
  • തപാൽ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു.
  • മരണ വാർത്ത
  • കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.
  • കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ
  • മരണ വാർത്ത
  • എ പി അസ്ലം ഹോളി ഖുർആൻ മൽസരത്തിൽ 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം വയനാട് സ്വദേശിക്ക്
  • വിമാനയാത്രയ്ക്ക് ഇനി പുതിയ ചട്ടം ബാധകം; ഒരൊറ്റ ബാഗ് മാത്രം അനുവദിക്കും
  • പ്രളയം ദുരിതാശ്വാസ തുക തിരിച്ചു നൽകാൻ 125 കുടുംബങ്ങൾക്ക് നോട്ടീസ് അയച്ച് റവന്യു വകുപ്പ്
  • കറുത്ത വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രങ്ങളില്‍ മോഷണം; പ്രതി പിടിയില്‍
  • എം.ഡി.എം.എയുമായി ഇതര സംസ്ഥാന തൊഴിലാളി ‍ പിടിയില്‍
  • തൃശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു
  • മലയാളത്തിന്റെ അക്ഷരസുകൃതം എം.ടി വാസുദേവൻ നായർ അന്തരിച്ചു
  • കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡീ. ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ
  • കളക്ടറേറ്റ് ധർണ;വിപുലമായ ഒരുക്കങ്ങളുമായി മാനന്തവാടി മുസ്ലിം ലീഗ്
  • നഗരസഭ കൗൺസിലർ കൊലപാതക കേസിലെ ഒന്നാം പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ
  • മരണ വാർത്ത
  • യുവാവിനെ കമ്പി വടി കൊണ്ടു അടിച്ച് കൊന്നു, മൃതദേഹം പുഴയിൽ തള്ളി; 6 പേർ പിടിയിൽ
  • വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാക്കൾ പിടിയിൽ.