സാങ്കേതിക തകരാർ കാരണം മടങ്ങിവരവ് വൈകിയ സ്‌റ്റാർലൈനർ പേടകം മടങ്ങിയെത്തി. മൂന്നുമാസമായി ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്തിരിക്കുകയായിരുന്നു പേടകം. സുനിത വില്യംസും ബുച്ച് വിൽ മോറും ബഹിരാകാശ നിലയത്തിൽനിന്ന് മടങ്ങിവരേണ്ടത് ഈ പേടകത്തിലായിരുന്നു. അപകടം ഒഴിവാക്കാൻ ആളില്ലാതെയാണ് പേടകം തിരിച്ചെത്തിച്ചത്
പത്ത് ദിവസത്തെ ദൗത്യത്തിനായാണ്
ജൂൺ അഞ്ചിന് വിൽമോറും സുനിതയും ബഹിരാകാശത്തേക്ക് പോയത്. സ്റ്റാർലൈനർ പേടകത്തിൽ മൂന്നിടത്ത് ഹീലിയം ചോർച്ചയുണ്ടായതിന് പുറമെ പേടകത്തിന്റെ സഞ്ചാരം സുഗമമാക്കുന്ന ത്രസ്‌റ്ററുകൾ കൂടി പണി മുടക്കി. ഇത് പരിഹരിക്കാൻ ശ്രമിച്ചിട്ടും സാധ്യമായിരുന്നില്ല. തുടർന്ന് മടക്കയാത്രയും പല തവണ മാറ്റിവച്ചു. ഒടുവിലാണ് ഫെബ്രുവരിയിൽ സ്പേസ് എക്സ് പേടകത്തിൽ ഇരുവരെയും ഭൂമിയിലെത്തിക്കാൻ അന്തിമ തീരുമാനമെടുത്തത്.
പേടകത്തിനേറ്റ തകരാറും തുടർന്നുണ്ടായ സംഭവങ്ങളും ബോയിങ് സ്റ്റാർലൈനറിനെ ഇനിയൊരിക്കൽ കൂടി ആശ്രയിക്കുന്നതിൽ നിന്ന് നാസയെ പിന്തിരിപ്പിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. എന്നാൽ. എന്നാൽ തുടർന്നും ബഹിരാകാശ യാത്രകൾക്കുതകുന്ന പേടകങ്ങളിൽ തന്നെ ബോയിങ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സുരക്ഷയ്ക്ക് തന്നെയാകും ഊന്നലെന്നും നാസ വ്യക്തമാക്കുന്നു.