മൂവാറ്റുപുഴ :തൃക്കളത്തൂർ കാവുംപടിയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ബംഗാൾ മുർഷിദാബാദ് സ്വദേശി റിന
ബിബി(26)യെയാണ് ചൊവ്വാഴ്ച വൈകിട്ട് ആറോടെ താമസ സ്ഥലത്തെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തിയത്.
കാഞ്ഞിരക്കാട്ട് ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് റിനയും ഭർത്താവ് നൂറുൽ ഇസ്ലാമും (34) ഒരു വർഷമായി താമസിച്ചു വന്നിരുന്നത്.കെട്ടിടനിർമാണ തൊഴിലാളിയായ
നൂറുൽ ഇസ്ലാം ജോലിക്കു പോയി വൈകിട്ട് തിരികെ താമസ സ്ഥലത്തെത്തിയപ്പോൾ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.