കോഴിക്കോട് :റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ച പാലത്തിന്റെ ഇരുമ്പ് പ്ലേറ്റുകൾ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ.വെങ്ങളം സ്വദേശി ട്രിനിറ്റിയിൽ സി അക്ഷയ് (അപ്പു-33), അത്തോളി റോഡ് കുനിയിൽ കടവിന് സമീപം ആക്രിക്കട നടത്തുന്ന കോടശ്ശേരി നടുച്ചാൽ ലക്ഷംവീട് കോളനിയിലെ ആനന്ദജ്യോതി (32), വെങ്ങളം റെയിൽവേ മേൽപാലത്തിന് സമീപം ആക്രി കച്ചവടം നടത്തുന്ന കൽപറ്റ മടക്കിമല സ്വദേശി പർലികുന്ന് വീട്ടിൽ കെടി ശെൽവരാജ് (31) എന്നിവരെയാണ് റെയിവേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്.അക്ഷയിൽ നിന്ന് 23 ഇരുമ്പ് പ്ലേറ്റുകൾ കണ്ടെത്തി. ഇതിന് വിപണിയിൽ 14,850 രൂപ വിലവരും. 77,625 രൂപയുടെ സാധന സാമഗ്രികൾ നഷ്ടമായിട്ടുണ്ടെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തൽ.സംശയത്തിലുള്ള ഒരു ആക്രിക്കട പോലീസിന്റെ നിരീക്ഷണത്തിലാണ്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ഇരുമ്പ് ഉപകരണങ്ങൾ മോഷ്ടിച്ച അക്ഷയ് ഇവ ആക്രിക്കടകളിൽ വിൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.