പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്കൂളിലെ റിട്ട. അധ്യാപിക പ്രസന്നകുമാരി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ദീപാവലി ദിവസം ചിരാത് കത്തിക്കുമ്പോൾ അബദ്ധത്തിൽ തീപിടിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
പേരാമ്പ്ര എ.യു.പി സ്കൂളിലെ റിട്ട. അധ്യാപകൻ കേളുമാസ്റ്ററുടെ ഭാര്യയാണ്. സംസ്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉണ്ണിക്കുന്നും ചാലിലെ വീട്ടുവളപ്പിൽ നടക്കും.
മക്കൾ: പ്രശാന്തി (അന്നശ്ശേരി). പ്രസിത (അവിടനല്ലൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക) മരുമക്കൾ: സഞ്ജീവ്കുമാർ ( ചെറുവണ്ണൂർ ഗവ: വൊക്കേഷൻ ഹയർ സെക്കന്ററി സ്ക്കൂൾ കോഴിക്കോട്). ഗിരീഷ് ('ഗവ: വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ,ബാലുശ്ശേരി)