ചേലക്കരയിൽ മികച്ച പോളിങ്;വയനാട്ടിൽ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞു

Nov. 13, 2024, 8:35 p.m.


തൃശൂർ/വയനാട്: വയനാട് ലോക്സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇരു മണ്ഡലങ്ങളിലും വോട്ടർമാർ വിധിയെഴുതി. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോൾ ചേലക്കരയിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ചേലക്കരയിലെ ബൂത്തുകളിൽ പലയിടത്തും പോളിങ് സമയം കഴിഞ്ഞശേഷവും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്.

ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. സമയം കഴിഞ്ഞുവന്നവർക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാകില്ല. വയനാട്ടിൽ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ്അവസരമുണ്ടാകില്ല. വയനാട്ടിൽ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് വൈകിട്ടും തുടർന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂർത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. വൈകിട്ട് 6.40വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അന്തിമ കണക്കനുസരിച്ച് വയനാട്ടിൽ 64.53 ശതമാനമാണ് പോളിങ്.

ചേലക്കരയിൽ വൈകിട്ട് 6.40 വരെയുള്ള കണക്ക് പ്രകാരം 72.42 ശതമാനമാണ് പോളിങ്.ചേലക്കരയിലെ പോളിങ് ശതമാനത്തിൽ റെക്കോഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയിൽ ഉയർന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ വോട്ടുകളുടെ എണ്ണം മറികടന്നാണ് പുതിയ റെക്കോഡ് കുറിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോള് ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാൽ, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക്വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് ചേലക്കരയിൽ ഇത്തവണ പോൾ ചെയ്തത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായതിനേക്കാൾ മികച്ച പോളിംഗ് ശതമാനം ചേലക്കരയിലുണ്ടായതിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. വയനാട്ടിൽ വോട്ടെടുപ്പിനിടെ വൈകിട്ട് അഞ്ചരയ്ക്ക് പോളിങ് ബൂത്തിലെ വിവിപാറ്റ് യന്ത്രം തകരാറിലായെങ്കിലും പ്രശ്‌നം പരിഹരിച്ച് വോട്ടിങ് തുടർന്നു. സുൽത്താൻ ബത്തേരി വാകേരി എച്ച്എസിലെ വിവിപാറ്റ് യന്ത്രമാണ് തകരാറിലായത്.

വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന്റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 2019 ൽ രാഹുൽ നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം
നേടും. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞിട്ടില്ലെന്നും എൻഡിഎ, എൽഡിഎഫ് കേന്ദ്രങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാമെന്നും വിഡി സതീശൻ പറഞ്ഞു.

വയനാട് ലോക്‌സഭ മണ്ഡലത്തിൽ യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകളാണ് കുറഞ്ഞതെന്ന് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് പറഞ്ഞു. രാഹുൽ ഗാന്ധി അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് ആയതിനാൽ ജനം വോട്ട് ചെയ്യാൻ വിമുഖത കാട്ടി. എൻഡിഎയുടെ വോട്ട് കൂട്ടുമെന്നും നവ്യ പറഞ്ഞു.

വയനാടിന്റെ പ്രശ്‌നങ്ങളിൽ രാഹുൽ ഗാന്ധി കൃത്യമായി ഇടപെട്ടില്ലെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മോകേരി പറഞ്ഞു. അഞ്ച് വർഷക്കാലംഎന്ത് ചെയ്തു എന്ന് ചോദിച്ചിട്ട് മറുപടി ഉണ്ടായില്ല. രാഷ്ട്രീയ വിഷയങ്ങൾ പറയാതെ വൈകാരിക തലം ഉണ്ടാക്കി വോട്ട് പിടിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. കപ്പയും ചമ്മന്തിയും കഴിക്കുന്നു എന്നും പ്രചരണം നടത്തി. വയനാട് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ രാഹുൽ രണ്ട് സീറ്റിൽ മത്സരിക്കുന്നത് മറച്ചുവെച്ചു.

ജനവഞ്ചനയാണ് രാഹുൽ ചെയ്തത്. ഇതൊക്കെ എൽഡിഎഫ് മണ്ഡലത്തിൽ ചർച്ചയാക്കി. ബി ജെ പി ക്കെതിരെ ഒരു അക്ഷരം പറഞ്ഞില്ല. ദുർബലനായ സ്ഥാനാർത്ഥി എന്ന് വരെ എന്ന് ചിലർ വിളിച്ചു. പണമില്ലാത്തത് കൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചത്. ഇതൊക്കെ തെരഞ്ഞെടപ്പിൽ പ്രതിഫലിച്ചു. 2014 ലെ പാറ്റേണിലെ മത്സരം ആവർത്തിക്കും. എത്ര വോട്ടിന് ജയിക്കുമെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സത്യൻ മോകേരി പറഞ്ഞു. ഉത്തരേന്ത്യൻ മോഡലിൽ തെരഞ്ഞെടുപ്പ് നടത്തി വിജയിക്കാമെന്ന കോൺഗ്രസ് മോഹത്തിന് തിരിച്ചടി ഏറ്റുവെന്ന് സിപിഎം നേതാവ് സി കെ ശശീന്ദ്രൻ പറഞ്ഞു.


MORE LATEST NEWSES
  • പേരാമ്പ്ര ഉപജില്ലാ കലോത്സവം സമാപിച്ചു.
  • ശിശു ദിനാഘോഷം സംഘടിപ്പിച്ചു
  • എം . ഡി.എം. എ യുമായി യുവാവ് പോലീസ് പിടിയിൽ .
  • ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ പരിക്കേറ്റു
  • നീലേശ്വരം വെടിക്കെട്ട അപകടത്തിൽ മരണം ആറായി
  • ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി
  • ഹൃദയാഘാതം ; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബ‍ർ 10ന് നാളെ വിജ്ഞാപനം പുറത്തിറങ്ങും
  • തേക്കുംതോട്ടത്തിൽ ഫാത്തിമ മരണപ്പെട്ടു
  • വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ല
  • സൈനിക റാലിക്കിടെ തുടയെല്ലുപൊട്ടിയ യുവാവ് ഗുരുതരാവസ്ഥയിൽ; ശസ്ത്രക്രിയ മാറ്റി വെച്ചതായി പരാതി.
  • കൽപറ്റയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ
  • കടലില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
  • യുവതിയുടെ നഗ്നദൃശ്യങ്ങൾ വീഡിയോ കോളിലൂടെ സ്വന്തം കാമുകന് നൽകി:യുവതി അറസ്റ്റിൽ
  • സ്വര്‍ണവില വീണ്ടും കുറഞ്ഞു മൂന്ന് ദിവസത്തിനിടെ ഇടിഞ്ഞത് രണ്ടായിരത്തിലധികം രൂപ
  • ഉപതിരഞ്ഞെടുപ്പ്;തിരുവമ്പാടി നിയോജകമണ്ഡലത്തിലും പോളിങ് ശതമാനത്തിൽ വലിയ ഇടിവ്.
  • ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിൽ ഇന്ത്യക്ക് കൂറ്റൻ വിജയം
  • പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു
  • കച്ചവടത്തിനായി സൂക്ഷിച്ച കല്ലുമ്മക്കായ മോഷണം; പ്രതി പിടിയിൽ
  • ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
  • മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള ബൂത്തിൽ കള്ളവോട്ട്
  • ഫീസ് വർദ്ധന: കേരള - കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസുകളിൽ നാളെ കെ എസ് യു പഠിപ്പുമുടക്ക്
  • ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
  • പോസ്റ്റ്മാനെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ
  • അനുമോദന സംഗമം സംഘടിപ്പിച്ചു
  • പൊള്ളലേറ്റ് ചികിത്സയിലായിരുന്നു അധ്യാപിക മരിച്ചു
  • സൈക്കിൾ മരത്തോൺ സംഘടിപ്പിച്ചു
  • ഇരുമ്പ് പ്ലേറ്റുകൾ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ
  • ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • ഗർഭിണിയായ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ച സംഭവം ;സ്വത്ത് കൈവശപ്പെടുത്താനെന്ന് സഹോദരൻ.
  • റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻതട്ടി സ്ത്രീയുടെ രണ്ട് കാലുകൾ നഷ്ട‌പ്പെട്ടു
  • മയക്കു മരുന്ന് വിൽപ്പന നടത്തുന്ന യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
  • വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ പിടിയിൽ
  • വാഹന അപകടത്തിൽ വയോധികന് ദാരുണാന്ത്യം
  • സ്വകാര്യ ബസ് ഇടിച്ച് കാർ തകർന്നു.
  • നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ മികച്ച മാതൃക" ടി പി രാമകൃഷ്ണൻ എം.എൽ.എ.*
  • മഞ്ഞപ്പിത്തം; കോഴിക്കോട് ജില്ലയിലെ സ്ഥിതി ഗുരുതരമെന്ന് ഡോക്ടർമാർ
  • ഉപതെരഞ്ഞെടുപ്പ്: കേരള സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു
  • മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.
  • ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • ക്വാറി കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു;
  • വയനാട്, ചേലക്കര ജനവിധി ഇന്ന്,മോക് പോളിംഗ് തുടങ്ങി, ബൂത്തുകളിൽ ക്യൂ 
  • പരപ്പൻപൊയിൽ നുസ്റത്ത് പുതിയ കെട്ടിടത്തിന് ശിലയിട്ടു
  • ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്
  • വീടിന്റെ അടുക്കളയിൽ നിന്നും മുർക്കൻ പാമ്പിനെ പിടികൂടി
  • കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം.
  • തിരുവമ്പാടി മണ്ഡലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
  • വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.
  • കോൺഗ്രസ് നേതാവ് എം.ടി പത്മ) അന്തരിച്ചു.