വയനാട് :മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള ബൂത്തിൽ കള്ളവോട്ട്. നബീസ അബൂബക്കർ എന്നായളുടെ വോട്ടാണ് മറ്റൊരാൾ ചെയ്തത്.168-ാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് മറ്റൊരാൾ നേരത്തേ വോട്ട് ചെയ്തത് അറിഞ്ഞത്.
ആരാണ് കള്ളവോട്ട് ചെയ്തത് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.